- Trending Now:
നല്ല സിബില്‍ സ്‌കോര്‍ നിലനിര്‍ത്തി കൊണ്ടുപോകേണ്ടത് ആവശ്യം തന്നെയാണ്. ധനകാര്യം അച്ചടക്കം പാലിക്കുക എന്നതു തന്നെയാണ് മികച്ച സിബില്‍ സ്‌കോര്‍ ലഭിക്കുന്നതിനുള്ള പ്രധാന മാര്‍ഗം
വായ്പ ലഭിക്കുന്നതിന് സിബില്‍ സ്‌കോറിന് വലിയ പ്രാധാന്യമാണുള്ളത്. 300 മുതല്‍ 900 വരെ വരുന്ന വായ്പാ ചരിത്രവുമായി ബന്ധപ്പെട്ട സ്‌കോറാണ് സിബില്‍ സ്‌കോര്‍. 650 തിന് താഴെയാണ് സിബില്‍ സ്‌കോറെങ്കില്‍ വായ്പാ ലഭിക്കുന്നതിനുള്ള തടസം നേരിടുമെന്നതാണ് ഇതിന്റെ പ്രധാന പ്രശ്‌നം. മറിച്ച് താങ്കള്‍ക്ക 700 മുകളില്‍ സ്‌കോര്‍ ഉണ്ടെങ്കില്‍ വായ്പാ പലിശാ നിരക്കില്‍ല്‍ ചെറിയ ഇളവ് ലഭിക്കുമെന്നത് ഇതിന്റെ ഗുണവുമാണ്.
അതിനാല്‍ നല്ല സിബില്‍ സ്‌കോര്‍ നിലനിര്‍ത്തി കൊണ്ടുപോകേണ്ടത് ആവശ്യം തന്നെയാണ്. ധനകാര്യം അച്ചടക്കം പാലിക്കുക എന്നതു തന്നെയാണ് മികച്ച സിബില്‍ സ്‌കോര്‍ ലഭിക്കുന്നതിനുള്ള പ്രധാന മാര്‍ഗം. അടയ്ക്കാനുള്ള തുകകള്‍, അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ കൃത്യമായി അടക്കുന്നതിലൂടെ മികച്ച സിബില്‍ സ്‌കോര്‍ ലഭിക്കുന്നതാണ്.
വായ്പ എടുത്തവര്‍ക്ക് മാത്രമേ സിബില്‍ സ്‌കോര്‍ ഉണ്ടാകുകയുള്ളൂ. ബാങ്ക് നിങ്ങളുടെ വായ്പയുടെ സാധ്യത പരിശോധിക്കുമ്പോള്‍ സിബില്‍ സ്‌കോറിനൊപ്പം ഓരോ വായ്പയുടെ രേഖാചിത്രവും ബാങ്ക് അധികൃതര്‍ക്ക് കാണാന്‍ സാധിക്കും. എഴുതി തള്ളിയ വായ്പകള്‍, ഒറ്റത്തവണ തീര്‍പ്പാക്കല്‍, എത്ര ബാങ്കില്‍ വായ്പാ വിവരം തേടിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങള്‍ അതിലൂടെ ബാങ്കിന് കാണാന്‍ സാധിക്കും. അതുകൊണ്ട് ഉചിതമായ ബാങ്കില്‍ മാത്രം പോയി വായ്പയ്ക്കായി അന്വേഷിക്കുക.
കൂടാതെ വായ്പ ലഭിക്കുന്നതിന് മുമ്പ് നടക്കുന്ന ചര്‍ച്ചയില്‍ ഏതൊക്കെ ബാങ്കില്‍ വായ്പയുണ്ടെന്ന് വെളിപ്പെടുത്തുക. താങ്കള്‍ വെളിപ്പെടുത്താത്ത വായ്പകള്‍ സിബിലില്‍ കണ്ടു കഴിഞ്ഞാല്‍ ബാങ്കിന് താങ്കളോടുള്ള വിശ്വാസം നശിക്കാന്‍ അത് ഇടവരുത്തും. സിബില്‍ സ്‌കോറിന്റെ വെബ്‌സെറ്റില്‍ പോയി ഫ്രീ സിബില്‍ സ്‌കോറില്‍ നോക്കിയില്‍ താങ്കളുടെ സിബില്‍ സ്‌കോര്‍ കാണാവുന്നതാണ്.
അതിനാല്‍ വായ്പയ്ക്കായി അപേക്ഷിക്കുന്നത് മുമ്പ് താങ്കളുടെ സിബില്‍ സ്‌കോറിനെ കുറിച്ച കൃത്യമായ വിവരങ്ങള്‍ മനസിലാക്കി മികച്ച സിബില്‍ സ്‌കോര്‍ നിലനിര്‍ത്തിയതിനു ശേഷം മാത്രം വായ്പയ്ക്കായി ബാങ്കിനെ സമീപിക്കുക. ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നത് വായ്പ ലഭിക്കുന്നതിന് ഏറെ ഗുണം ചെയ്യും.
താങ്കളുമായി ബന്ധപ്പെടാത്ത എന്തെങ്കിലും കാര്യം സിബില്‍ സ്‌കോറില്‍ ഉണ്ടെങ്കില്‍ സിബിലിന്റെ വെബ്‌സെറ്റില്‍ പോയി പിഴവ് ബോധിപ്പിക്കാവുന്നതാണ്. സ്വന്തമായാണ് സിബില്‍ സ്‌കോര്‍ നോക്കുന്നതെങ്കില്‍ താങ്കള്‍ക്കു തന്നെ വെബ്‌സെറ്റില്‍ പോയി പിഴവ് ബോധ്യപ്പെടുത്താം. എന്നാല്‍ ബാങ്ക്് സിബില്‍ സ്‌കോര്‍ എടുത്ത് കോപ്പി താങ്കള്‍ക്ക് നല്‍കുകയാണെങ്കില്‍ അതിന്റെ മുകളില്‍ ഒരു നമ്പര്‍ ഉണ്ടാകും. ആ നമ്പര്‍ വെബ്‌സെറ്റില്‍ രേഖപ്പെടുത്തി കഴിഞ്ഞാല്‍ താങ്കളുടെ പിഴവ് ബോധ്യപ്പെടുത്താവുന്നതാണ്. പ്രധാനപ്പെട്ട പിഴവ് ആണെങ്കില്‍ സിബില്‍ ആ ബാങ്കുമായി ഒത്തു നോക്കി അത് പരിഹരിച്ച് സിബില്‍ റിപ്പോര്‍ട്ടിലെ പിഴവ് മാറ്റി തരുന്നതാണ്.
എന്നാല്‍ നേരെത്തെ എടുത്ത വായ്പയിലെ മുടക്കമോ വീഴ്ചയോ കാരണമാണ് സിബില്‍ മോശമായതെങ്കില്‍ പിന്നീട് ആ വായ്പ അടച്ചു തീര്‍ത്തെങ്കിലും സിബില്‍ മെച്ചപ്പെടുത്തി തരാനുള്ള സാധ്യത വളരെ കുറവാണ്. എടുക്കുന്ന വായ്പകള്‍ കൃത്യമായി തിരിച്ചടച്ചു കഴിഞ്ഞാല്‍ കാലക്രമേണ സിബില്‍ സ്‌കോറില്‍ മാറ്റങ്ങള്‍ ഉണ്ടാകുകയും മികച്ച സിബില്‍ സ്‌കോര്‍ നേടാന്‍ സാധിക്കുന്നതുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.